Product SiteDocumentation Site

Red Hat Enterprise Linux 5.5

പ്രകാശനക്കുറിപ്പുകള്‍

പ്രകാശനക്കുറിപ്പുകള്‍

Logo

Red Hat എഞ്ചിനീയറിങ് കണ്ടന്റ് സര്‍വീസസ്

Legal Notice

Copyright © 2010 Red Hat.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
All other trademarks are the property of their respective owners.


1801 Varsity Drive
RaleighNC 27606-2072 USA
Phone: +1 919 754 3700
Phone: 888 733 4281
Fax: +1 919 754 3701
PO Box 13588 Research Triangle ParkNC 27709 USA

Abstract
ഓരോ ഡ്രൈവറുകള്‍ക്കുള്ള മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ളതാണു് Red Hat Enterprise Linux-നുള്ള ചെറു ലക്കങ്ങള്‍. Red Hat Enterprise Linux 5.5-നുള്ള പ്രകാശനക്കുറിപ്പില്‍ Red Hat Enterprise Linux 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വരുത്തിയ പ്രധാനപ്പെട്ട മാറ്റങ്ങളും ഈ ലക്കത്തിലേക്കുള്ള പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. ചെറു ലക്കങ്ങളില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളുടേയും വിശദവിവരങ്ങള്‍ സാങ്കേതിക കുറിപ്പുകളില്‍ ലഭ്യമാണു്.
Red Hat Enterprise Linux 5.5 പതിപ്പിലുള്ള പ്രധാനപ്പെട്ട പരിഷ്കരണങ്ങള്‍: Intel Boxboro-EX പ്ലാറ്റ്ഫോം, AMD Magny-Cours പ്രൊസസ്സര്‍, IBM Power 7 പ്രൊസസ്സര്‍ എന്നിവയ്ക്കുള്ള ഹാര്‍ഡ്‌വെയര്‍ സജ്ജമാക്കല്‍. അനവധി 10 GigE SR-IOV കാര്‍ഡുകള്‍ക്കുള്ള പിന്തുണയും സിസ്റ്റത്തില്‍ വിര്‍ച്ച്വല്‍ ഗസ്റ്റ് മെമ്മറിയ്ക്കുള്ള ഹ്യൂജ്പേജുകള്‍ സജ്ജമാക്കുമ്പോള്‍, അവയുടെ ഓട്ടോമാറ്റിക് ഉപയോഗം എന്നിവ ഉള്‍പ്പെടുത്തി വിര്‍ച്ച്വലൈസേഷന്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. Microsoft Office 2007 ഫില്‍റ്ററുകള്‍ക്കുള്ള ഓപ്പണ്‍ഓഫീസ് പരിഷ്കരണങ്ങള്‍, Windows 7 കോംപാറ്റിബിളിറ്റിയ്ക്കുള്ള സാംബാ, PXE അടിസ്ഥാനത്തിലുള്ള മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന വിര്‍ച്ച്വല്‍ സിസ്റ്റമുകള്‍ക്കുള്ള ബൂട്ട് പിന്തുണ എന്നിവ ഇന്റര്‍ഓപ്പറബിളിറ്റിയിലുള്ള മെച്ചപ്പെടലുകളാണു്.

1. ഇന്‍സ്റ്റലേഷന്‍

Red Hat Enterprise Linux 5.5 സിസ്റ്റം ഇന്‍സ്റ്റോളറിനുള്ള (anaconda) അനവധി ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാക്കുന്നു.
ഇന്ററാക്ടീവ് ഇന്‍സ്റ്റോളര്‍ പരിഷ്കരിച്ചിരിക്കുന്നു. ഒരു NFS ശ്രോതസ്സില്‍ നിന്നും പരിഷ്കരിക്കുമ്പോള്‍ കൂടുതല്‍ നെറ്റ്‌വര്‍ക്ക് ഫയല്‍ സിസ്റ്റം (NFS) മൌണ്ട് പോയിന്റുകള്‍ വ്യക്തമാക്കുവാന്‍ സാധിക്കുന്നു (BZ#493052). കൂടാതെ, അടയാളവാക്കുപയോഗിച്ചു് സൂക്ഷിച്ചിരിക്കുന്ന ഫയല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ സര്‍വറുകളിലുള്ള ഇന്‍സ്റ്റോള്‍ശ്രോതസ്സുകള്‍ (e.g. kickstart files) ഇന്‍സ്റ്റലേഷന്‍ സമയത്തു് ലഭ്യമാക്കുവാന്‍ സാധിക്കുന്നു (BZ#505424).
കിക്ക്സ്റ്റാര്‍ട്ട്
Red Hat Enterprise Linux ഇന്‍സ്റ്റലേഷന്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനായി കിക്ക്സ്റ്റാര്‍ട്ട് സഹായിക്കുന്നു. കിക്ക്സ്റ്റാര്‍ട്ട് ഉപയോഗിച്ചു്, സിസ്റ്റം അഡ്മിനിസ്ട്രേറ്ററിനു് ഇന്‍സ്റ്റലേഷന്‍ സമയത്തു് ഉണ്ടാകുന്ന എല്ലാ സംശയങ്ങളുടേയും ചോദ്യങ്ങളുടേയും ഉത്തരം അടങ്ങുന്ന ഒറ്റ ഫയല്‍ തയ്യാറാക്കുവാന്‍ കിക്ക്സ്റ്റാര്‍ട്ട് സഹായിക്കുന്നു.
കിക്ക്സ്റ്റാര്‍ട്ട് ഡീബഗ്ഗിങും പിശക് രേഖപ്പെടുത്തുന്ന സംവിധാനവും മെച്ചപ്പെടുത്തിയിരിക്കുന്നു. ഇന്‍സ്റ്റോളറിലുള്ള പരിഷ്കരണങ്ങള്‍: ഡീബഗ്ഗിങ് സമയത്തു് കിക്ക്സ്റ്റാര്‍ട്ട് സ്ക്രിപ്ലെറ്റുകള്‍ വീണ്ടെടുക്കുന്നു, സാധാരണയുള്ള ഔട്ട്പുട്ട് (stdout), സാധാരണയുള്ള പിശക് (stderr) സ്ട്രീമുകള്‍ എന്നിവ ലോഗ് ചെയ്യുന്നു, പിശക് സന്ദേശങ്ങള്‍ anaconda.log-ലേക്കു് സൂക്ഷിക്കുന്നു (BZ#510636).
ഓരോ പാക്കേജുകളും വേണ്ടെന്നു് വയ്ക്കുന്നതു് പോലെ ഒരു കിക്ക്സ്റ്റാര്‍ട്ട് ഇന്‍സ്റ്റലേഷനില്‍ പാക്കേജ് ഗ്രൂപ്പുകളും വേണ്ടെന്നു് വയ്ക്കുവാന്‍ ഇപ്പോള്‍ സാധ്യമാണു്. (BZ#558516). കൂടാതെ, bootloader കമാന്‍ഡ് ഇപ്പോള്‍ --hvargs പരാമീറ്ററിനെ പിന്തുണയ്ക്കുന്നു. അങ്ങനെ, ഒരു കിക്ക്സ്റ്റാര്‍ട്ട് ഇന്‍സ്റ്റലേഷന്‍ സമയത്തു് Xen ഹൈപ്പര്‍വൈസര്‍ ആര്‍ഗ്യുമെന്റുകള്‍ വ്യക്താമാക്കുവാന്‍ സാധിക്കുന്നു (BZ#501438).
ഇതിനു് മുമ്പു്, കിക്ക്സ്റ്റാര്‍ട്ട് ഇന്‍സ്റ്റലേഷനില്‍ എല്ലാ പാക്കേജുകളും തെരഞ്ഞെടുക്കുന്നതിനായി രണ്ടു രീതികള്‍ ലഭ്യമാക്കിയിരുന്നു: @Everything, * (വൈള്‍ഡ്കാര്‍ഡ്). Red Hat Enterprise Linux 5.5 മുതല്‍, ഇവ രണ്ടും നീക്കം ചെയ്തിരിക്കുന്നു. Attempting to use a select all packages option will fail, unless the kickstart file also includes package negation for conflicting packages. Therefore, to install all packages but conflicting packages, the kickstart file must contain:
 %packages @Everything -@Conflicts
Red Hat Enterprise Linux 5.5-ലുള്ള പുതിയ പാക്കേജ് സെറ്റുകള്‍: samba3x, freeradius2, postgres84. ഇവ ഇന്‍സ്റ്റലേഷന്‍ സമയത്തു് kickstart വഴി മാത്രമേ ലഭ്യമാകുകയുള്ളൂ അല്ലെങ്കില്‍ yum ഉപയോഗിക്കുക.
ഹാര്‍ഡ്‌വെയര്‍ പിന്തുണ
ഇന്‍സ്റ്റലേഷന്‍ ഈ ഡിവൈസ് ഡ്രൈവറുകള്‍ക്കുള്ള പിന്തുണ നല്‍കുന്നു:
  • PMC Sierra MaxRAID കണ്ട്രോളര്‍ അഡാപ്റ്ററുകള്‍ക്കുള്ള pmcraid ഡ്രൈവര്‍ (BZ#532777)
  • Power6 വിര്‍ച്ച്വല്‍ FC ഡിവൈസുകള്‍ക്കുള്ള ibmvfs ഡ്രൈവര്‍ (BZ#512237).
  • ബ്രോക്കേഡ് ഫൈബര്‍ ചാനല്‍ ടു PCIe ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ക്കുള്ള bfa ഡ്രൈവര്‍ (BZ#475707)
  • ServerEngines BladeEngine 2 Open iSCSI ഡിവൈസുകള്‍ക്കുള്ള be2iscsi ഡ്രൈവര്‍ (BZ#529442).

Note

ഇന്‍സ്റ്റലേഷനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, ഇന്‍സ്റ്റലേഷന്‍ ഗൈഡ് കാണുക. Red Hat Enterprise Linux 5 ഇന്‍സ്റ്റോള്‍ ചെയ്യുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ലഭ്യമാണു്.

2. വിര്‍ച്ച്വലൈസേഷന്‍

Red Hat Enterprise Linux 5.5-ല്‍ വിര്‍ച്ച്വലൈസേഷന്‍ സംബന്ധിച്ചുള്ള അനവധി പരിഷ്കരണങ്ങള്‍ ലഭ്യമാണു്. വിര്‍ച്ച്വലൈസേഷന്‍ ഘടകങ്ങളിലുള്ള എല്ലാ മാറ്റങ്ങളും സാങ്കേതിക കുറിപ്പുകള്‍ എന്ന കണ്ണിയില്‍ കാണാം.

Note

ക്ലസ്റ്റര്‍ സ്യൂട്ട് ഉപയോഗിച്ചു് കെവിഎം അടിസ്ഥാനത്തിലുള്ള വിര്‍ച്ച്വല്‍ ഗസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതു് ഇപ്പോള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

SPICE

Red Hat Enterprise Linux 5.5-ല്‍ സിംപിള്‍ പ്രോട്ടോക്കോള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് കമ്പ്യൂട്ടിങ് എന്‍വയോണ്മെന്റ്സ് (SPICE) പ്രവര്‍ത്തനത്തിനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ ഘടകങ്ങള്‍ Red Hat Enterprise വിര്‍ച്ച്വലൈസേഷന്‍ പ്രൊഡക്ടുകള്‍ക്കൊപ്പം ഉപയോഗിക്കുവാനുള്ളതാണു്, ഇവയ്ക്കു് സ്ഥിരമായൊരു ABI ലഭ്യമല്ല. Red Hat Enterprise വിര്‍ച്ച്വലൈസേഷന്‍ പ്രൊഡക്ടുകളുടെ ആവശ്യകതയ്ക്കൊപ്പം സിന്‍ക്രൊണൈസ് ചെയ്യുന്നതിനായി ഇവ പരിഷ്കരിക്കപ്പെടുന്നതാണു്. ഭാവിയിലുള്ള പതിപ്പുകള്‍ക്കു് ഓരോ സിസ്റ്റമനുസരിച്ചു് മാനുവല്‍ പ്രക്രിയകള്‍ ആവശ്യമായി വരും.
പിസിഐ മെച്ചപ്പെടുത്തലുകള്‍
ഒരു ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു് പിസിഐ ഡിവൈസുകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്ന രീതിയില്‍ അവ ലഭ്യമാക്കുന്നതിനായി പിസിഐ അനുവദിക്കുന്നു. KVM, Xen ഹൈപ്പര്‍വൈസറുകള്‍ - വിര്‍ച്ച്വലൈസ്ഡ് ഗസ്റ്റുകളിലേക്ക് ഒരു ഹോസ്റ്റ് സിസ്റ്റത്തില്‍ പിസിഐ ഡിവൈസുകള്‍ ചേര്‍ക്കുന്നതിനായി ഇവ രണ്ടും പിന്തുണയ്ക്കുന്നു.
പിസിഐയ്ക്കുള്ള AMD ഇന്‍പുട്ട്/ഔട്ട്പുട്ട് മെമ്മറി മാനേജ്മെന്റ് യൂണിറ്റ് (IOMMU) കേര്‍ണല്‍ ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. സിസ്റ്റം മാനേജ്മെന്റ് തെറ്റായി കൈകാര്യം ചെയ്തിരുന്ന പ്രശ്നം ഈ പരിഷ്കരണത്തില്‍ പരിഹരിച്ചിരിക്കുന്നു. (BZ#531469)
kVM ഹൈപ്പര്‍വൈസറില്‍ Intel VT-d എക്സ്റ്റെന്‍ഷനുകള്‍ ഉപയോഗിച്ചുള്ള പിസിഐ പിന്തുണ മെച്ചപ്പെടുത്തിയിരിക്കുന്നുd. ഇനി മുതല്‍ ഡിവൈസുകള്‍ (ഫിസിക്കല്‍ അല്ലെങ്കില്‍ വിര്‍ച്ച്വല്‍) അടച്ചുപൂട്ടാം, റണ്‍ടൈമില്‍ ഒരു ഗസ്റ്റില്‍ നിന്നും മറ്റൊരു ഗസ്റ്റിനു് ലഭ്യമാക്കാം. ലൈവായും ഇതു് നടപ്പിലാക്കാം. (BZ#516811). കൂടാതെ, 1:1 മാപ്പിങ് പ്രവര്‍ത്തനവും മെച്ചപ്പെടുത്തിയിരിക്കുന്നു.(BZ#518103).

Note

Red Hat Enterprise Linux-ലുള്ള വിര്‍ച്ച്വലൈസേഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി വിര്‍ച്ച്വലൈസേഷന്‍ ഗൈഡ് കാണുക.
HugePages പിന്തുണ
hugetlbfs (HugePages) സജ്ജമാക്കുന്നതിനായി ഇനി മുതല്‍libvirt-ല്‍ പുതിയ നിയമങ്ങളുണ്ടു്. Hugepages ഉപയോഗിച്ചു് ഒരു സിസ്റ്റം ക്രമീകരിക്കുമ്പോള്‍, വിര്‍ച്ച്വല്‍ ഗസ്റ്റ് മെമ്മറിയ്ക്കായി libvirt സ്വയമായി hugetlbfs-ല്‍ നിന്നും മെമ്മറി ലഭ്യമാക്കുന്നു. എക്സ്റ്റെന്‍ഡഡ് താള്‍ ടാബ്ലറ്റുകളും നെസ്റ്റഡ് താള്‍ ടാബ്ലറ്റുകളും ഹാര്‍ഡ്‌വെയറില്‍ ഒന്നിച്ചുപയോഗിക്കുമ്പോള്‍, ഗസ്റ്റിനു് മെച്ചപ്പെട്ട പ്രവര്‍ത്തനം ലഭിക്കുന്നു. (BZ#518099)

3. കേര്‍ണല്‍

3.1. കേര്‍ണല്‍ പ്ലാറ്റ്ഫോം സജ്ജമാക്കല്‍

ഈ പതിപ്പില്‍ Intel-നുള്ള പുതിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പിന്തുണ ലഭ്യമാകുന്നു:Boxboro-EX , Boxboro-MC, AMD-യുടെ പുതിയ പ്രൊസസ്സര്‍ വിഭാഗം: Magny-Cours, IBM-ന്റെPower7 പ്രൊസസ്സര്‍

3.2. സാധാരണയായുള്ള കേര്‍ണല്‍ വിശേഷതക

തടസ്സങ്ങളില്ലാത്ത സ്ലീപ് അവസ്ഥയില്‍ തടസ്സപ്പെട്ട കേര്‍ണല്‍ ജോലികള്‍ കണ്ടുപിടിക്കുന്നു
ചിലപ്പോള്‍, കേര്‍ണലിലുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാത്ത അവസ്ഥയില്‍ (D-സ്റ്റേറ്റ്) പ്രവേശിക്കുന്നു, അങ്ങനെ സിസ്റ്റം അടച്ചു പൂട്ടുവാന്‍ സാധിക്കാതെ വരുന്നു. ഈ പരിഷ്കരണത്തില്‍ Detect Hung Task കേര്‍ണല്‍ ത്രെഡ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതു് എന്നേക്കുമായി D-സ്റ്റേറ്റിലുള്ള പ്രവര്‍ത്തനങ്ങളെ കണ്ടുപിടിക്കുന്നു.
ഈ പുതിയ വിശേഷത CONFIG_DETECT_HUNG_TASK കേര്‍ണല്‍ ഫ്ലാഗ് നിയന്ത്രിക്കുന്നു. ഇതു് "y" ആകുമ്പോള്‌ D-സ്റ്റേറ്റിലുകള്ള പ്രവര്‍ത്തികള്‍ ലഭ്യമാക്കുന്നു, n ആകുമ്പോള്‍ ഓഫ് ആകുന്നു. CONFIG_DETECT_HUNG_TASK ഫ്ലാഗിന്റെ സ്വതവേയുള്ള മൂല്ല്യം y ആണു്.
ഇതിനു് പുറമേ, CONFIG_BOOTPARAM_HUNG_TASK_PANIC ഫ്ലാഗും ചേര്‍ത്തിരിക്കുന്നു. y ആയി സജ്ജമാക്കുമ്പോള്‍, D-സ്റ്റേറ്റിലുള്ള പ്രവര്‍ത്തി ലഭ്യമാകുമ്പോള്‍ കേര്‍ണല്‍ പാനിക് ട്രിഗ്ഗര്‍ ചെയ്യുന്നു. CONFIG_BOOTPARAM_HUNG_TASK_PANIC ഫ്ലാഗിനു് സ്വതവേയുള്ള മൂല്ല്യം n ആകുന്നു.
ഒപ്പിട്ട s390 കേര്‍ണല്‍ ഘടകങ്ങള്‍
Red Hat Enterprise Linux 5.5-ല്‍ ആരംഭിച്ചു് എല്ലാ s390 കേര്‍ണല്‍ ഘടകങ്ങളും ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നു. BZ#483665

4. ഡിവൈസ് ഡ്രൈവറുകള്‍

HP iLO/iLO2 മാനേജ്മെന്റ് പ്രൊസസ്സറുകള്‍ക്കുള്ള hpiloഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.
അഡ്വാന്‍സ്ഡ് ലിനക്സ് സൌണ്ട് ആര്‍ക്കിടക്ചര്‍ (ALSA) പരിഷ്കരിച്ചിരിക്കുന്നു — ഹൈ ഡെഫനിഷന്‍ ഓഡിയോയ്ക്കുള്ള (HDA) മെച്ചപ്പെട്ട പിന്തുണ ലഭ്യമാക്കുന്നു. (BZ#525390).
iic-bus ഇന്റര്‍ഫെയിസിനുള്ള i2c ഡിവൈസ് ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. ഇപ്പോള്‍ SB900 SMBus കണ്ട്രോളറിനുള്ള പിന്തുണ ലഭ്യമാണു്. (BZ#516623)
Mellanox ConnectX HCA InfiniBand ഡിവൈസുകള്‍ക്കുള്ള mlx4 ഡ്രൈവര്‍ 1.4.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു (BZ#514147 BZ#500346)

4.1. നെറ്റ്‌വര്‍ക്ക് ഡിവൈസ് ഡ്രൈവറുകള്‍

വയര്‍ലെസ്സ് റീബെയിസ്
കേര്‍ണലിലുള്ള സബ്സിസ്റ്റമുകളെപ്പറ്റിയും വയര്‍ലെസ്സ് ഡ്രൈവറുകളെപ്പറ്റിയുമുള്ള പ്രധാന പരിഷ്കരണങ്ങള്‍ Red Hat Enterprise Linux 5.5-ല്‍ കാണാം.
Intel വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് അഡാപ്റ്ററുകള്‍ക്കുള്ള iwlwifi ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിക്കുന്നു. ഈ ഹാര്‍ഡ്‌വെയര്‍ ലൈനിലുള്ള ഡിവൈസുകള്‍ പിന്തുണയ്ക്കുന്ന വയര്‍ലെസ്സ് പ്രോട്ടോക്കോളുകള്‍ 802.11a, 802.11b, 802.11g, 802.11n. iwl6000, iwl1000 എന്നീ ഡിവൈസുകള്‍ക്കു് ഈ പരിഷ്കരണം പുതിയ പിന്തുണയും iwl5000, iwl4965, iwl3945 ഡിവൈസുകള്‍ക്കു് മെച്ചപ്പെട്ട പിന്തുണയും ലഭ്യമാക്കുന്നു.
വയര്‍ലെസ്സ് ഡിവൈസുകള്‍ക്കുള്ള rt2x00 ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിക്കുന്നു. ഇതു് Ralink rt2400pci, rt2500pci, rt2500usb, rt61pci, rt73usb ചിപ്പ്സെറ്റുകള്‍ക്കുള്ള ഡ്രവറുകളും,rtl8180 , rtl8187 Realtek ചിപ്പ്സെറ്റുകള്‍ക്കുള്ള ഡ്രവറുകളും പുതുക്കുന്നു.
Atheros 802.11n വയര്‍ലെസ്സ് LAN അഡാപ്റ്ററുകള്‍ക്കുള്ള ath9k ഡ്രൈവര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നു.
ഈ ഡ്രൈവറുകളുടെ വിഷേതകള്‍ പിന്തുണയ്ക്കുന്നതിനായി, mac80211, cfg80211 എന്നീ കേര്‍ണല്‍ സബ്സിസ്റ്റമുകള്‍ പരിഷ്കിരിച്ചിരിക്കുന്നു.
Solarflare ഡ്രൈവര്‍
Red Hat Enterprise Linux 5.5-ല്‍, Solarflare ഡ്രൈവര്‍ (sfc) പരിഷ്കരിച്ചിരിക്കുന്നു (BZ#448856)
Neterion's X3100 Series 10GbE PCIe ഡ്രൈവര്‍
Neterion's X3100 Series 10GbE PCIe ഡിവൈസുകള്‍ക്കുള്ള vxge ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു (BZ#453683).
ServerEngines BladeEngine2 10Gbps ഡ്രൈവര്‍
ServerEngines BladeEngine2 10Gbps നെറ്റ്‌വര്‍ക്ക് ‍ഡിവൈസുകള്‍ക്കുള്ള be2net ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു (BZ#549460)
Cisco 10G ഇഥര്‍നെറ്റ് ഡ്രൈവര്‍
Cisco 10G ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള enic ഡ്രൈവര്‍ 1.1.0.100 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. (BZ#519086 BZ#550148)
QLogic 10 Gigabit PCI-E ഇഥര്‍നെറ്റ് ഡ്രൈവര്‍
QLogic 10 Gigabit PCI-E ഡിവൈസുകള്‍ക്കുള്ള qlge ഡ്രൈവര്‍ 1.00.00.23 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. (BZ#519453)
QLogic ഫൈബര്‍ ചാനല്‍ HBA ഡ്രൈവര്‍
QLogic ഫൈബര്‍ ചാനല്‍ HBA ഡിവൈസുകള്‍ക്കുള്ള qla2xx ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#542834 BZ#543057)
Broadcom Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍
Broadcom Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള tg3 ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#515312)
Intel Gigabit ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍
Intel Gigabit ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള igb ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#513710)
Intel 10 Gigabit PCI എക്സ്പ്രെസ്സ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍
Intel 10 Gigabit PCI എക്സ്പ്രെസ്സ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ixgbe ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#513707, BZ#514306, BZ#516699)
Intel PRO/1000 നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍
Intel PRO/1000 നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള e1000 ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#515524)
NetXen Multi port (1/10) Gigabit നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍
NetXen Multi port (1/10) Gigabit നെറ്റ്‌വര്‍ക്ക് ‍ഡിവൈസുകള്‍ക്കുള്ള netxen ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#542746)
Broadcom എവറസ്റ്റ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍
Broadcom എവറസ്റ്റ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള bnx2x ഡ്രൈവര്‍ 1.52.1-5 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു.(BZ#515716, BZ#522600)
Broadcom NetXtreme II നെറ്റ്‌വര്‍ക്ക് ഡിവൈസ്
Broadcom NetXtreme II നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള bnx2 ഡ്രൈവര്‍ 2.0.2 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു (BZ#517377)
Broadcom NetXtreme II iSCSI
Broadcom NetXtreme II iSCSI-നുള്ള bnx2i ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#516233)
RealTek 8169 ഇഥര്‍നെറ്റ് ഡ്രൈവര്‍
RealTek 8169-നുള്ള ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള r8169 ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#514589)

4.2. സ്റ്റോറേജ് ഡിവൈസ് ഡ്രൈവറുകള്‍

QLogic ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ്
QLogic ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ക്കുള്ള qla2xxx ഡ്രൈവര്‍ 8.03.01.02.05.05-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു (BZ#519447)
HighPoint RocketRAID 3xxx/4xxx
HighPoint RocketRAID 3xxx/4xxx കണ്ട്രോളറുകള്‍ക്കുള്ള hptiop പരിഷ്കരിച്ചിരിക്കുന്നു, ഇതില്‍ RR44xx അഡാപ്റ്ററുകള്‍ക്കുള്ള പിന്തുണയും ചേര്‍ത്തിരിക്കുന്നു. (BZ#462895)
എമ്യുലെക്സ് ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ്
എമ്യുലെക്സ് ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ക്കുള്ള lpfc ഡ്രൈവര്‍ 8.2.0.52സ പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. (BZ#515272) BZ#549763
LSI SAS-2 അഡാപ്റ്ററുകള്‍
LSI-ലുള്ള SAS-2 പരമ്പരയിലുള്ള അഡാപ്റ്ററുകള്‍ പിന്തുണയ്ക്കുന്ന mpt2sas ഡ്രൈവര്‍ 02.101.00.00 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. ഈ പതിപ്പിലും അനവധി പ്രശ്നങ്ങളുണ്ടു്. അവയില്‍ പ്രധാനപ്പെട്ടതു്:
  • മറ്റു് വോള്യമുകളില്‍ നിന്നുള്ള ഇവന്റുകള്‍ അവഗണിച്ചു് കൊണ്ടു്, വോള്യമുകള്‍ ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുമ്പോള്‍ സാനിറ്റി പരിശോധനകള്‍ ചേര്‍ത്തിരിക്കുന്നു.
  • ഡ്രൈവ് ഇപ്പോള്‍ ലെഗസി I/O പോര്‍ട്ട് ഫ്രീയാണു്
  • ഹൈബര്‍നേഷന്‍ അല്ലെങ്കില്‍ വീണ്ടും ആരംഭിക്കുമ്പോള്‍ കേര്‍ണല്‍ oops-നു് കാരണമായ ഒരു പ്രശ്നം പരിഹരിച്ചിരിക്കുന്നു.
LSI ഫ്യൂഷന്‍ MPT
LSI Fusion MPT ഫേംവെയര്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ക്കുള്ള mptque ബെയിസ് ഡ്രൈവര്‍ 3.4.13rh പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഈ പരിഷ്കരണത്തില്‍ പല പ്രധാന പ്രശ്നങ്ങളും പരിഹരിച്ചിരിക്കുന്നു, അവയില്‍ പ്രധാനപ്പെട്ടവ:
  • സീരിയല്‍ (SAS) ടോപ്പോളജി സ്കാന്‍ ക്രമീകരണം മാറ്റിയിരിക്കുന്നു. ഇതില്‍ എക്സ്പാന്‍ഡര്‍, ലിങ്ക് അവസ്ഥ, ഹോസ്റ്റ് ബസ് അഡാപ്റ്റര്‍ (HBA) ഇവന്റുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നു.
  • SAS കേബിള്‍ നീക്കം ചെയ്യുമ്പോഴും വീണ്ടും ഘടിപ്പിക്കുമ്പോഴും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചിരിക്കുന്നു.
  • SATA ഡിവൈസുകള്‍ക്കു് പല SAS വിലാസങ്ങള്‍ ലഭ്യമാകുന്നതിനുള്ള പ്രശ്നം പരിഹരിച്ചിരിക്കുന്നു.
  • ഡ്രൈവറിലേക്കുള്ള ക്യൂ ഫുള്‍ ഇവന്റ് ഡിവൈസ് ഫേംവെയര്‍ രേഖപ്പെടുത്തുന്നു. ഡ്രൈവര്‍ ഇവ SCSI മിഡ്-ലെയര്‍ ഉപയോഗിച്ചു് കൈകാര്യം ചെയ്യുന്നു.
LSI MegaRAID SAS കണ്ട്രോളറുകള്‍
LSI MegaRAID SAS കണ്ട്രോളറുകള്‍ക്കുള്ള megaraid_sas ഡ്രൈവര്‍ 4.17-RH1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. ഈ പരിഷ്കരണത്തില്‍ പല പ്രധാന പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമുണ്ടു്. അവയില്‍ പ്രധാനപ്പെട്ടവ:
  • ഫേംവെയര്‍ ബൂട്ടിലും പ്രാരംഭത്തിലുമുള്ള പ്രശ്നം പരിഹരിച്ചിരിക്കുന്നു.
  • ഹൈബര്‍നേഷന്‍ സമയത്തു് ഡിവൈസുകള്‍ ഹാങ് ചെയ്യുവാന്‍ കാരണമായ പ്രശ്നം പരിഹരിച്ചിരിക്കുന്നു.
  • ഡിവൈസ് ചേര്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വെട്ടി നീക്കുമ്പോള്‍ ഡ്രൈവര്‍ സ്വയം പരിഷ്കരിക്കപ്പെടുന്നു.
  • MegaRAID SAS ഡ്രൈവര്‍ ഇപ്പോള്‍ ലെഗസി I/O പോര്‍ട്ട് ഫ്രീയാണു്

5. ഫയല്‍സിസ്റ്റം/സ്റ്റോറേജ് മാനേജ്മെന്റ്

മെച്ചപ്പെട്ട CFQ I/O ഷെഡ്യൂളര്‍ പ്രവര്‍ത്തനം
അനവധി പ്രക്രിയകള്‍ അല്ലെങ്കില്‍ ത്രെഡുകള്‍ക്കു് I/O വിതരണം ചെയ്തു് ഡിസ്ക് I/O പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ ചില പ്രയോഗങ്ങള്‍ (ഉദാ. dump , nfsd) ശ്രമിക്കുന്നു. എന്നിരുന്നാലും, Completely Fair Queuing (CFQ) I/O ഷെഡ്യൂളര്‍ ഉപയോഗിക്കുമ്പോള്‍, ഈ പ്രയോഗം നെഗറ്റീവായ I/O പ്രവര്‍ത്തനം തയ്യാറാക്കുന്നു. Red Hat Enterprise Linux 5.5-ല്‍, കേര്‍ണലിനു് ഇപ്പോള്‍ ക്യൂകള്‍ കണ്ടുപിടിച്ചു് കൂട്ടിചേര്‍ക്കുവാന്‍ സാധിക്കുന്നു. കൂടാതെ, ഇവയെ വീണ്ടും വേര്‍തിരിക്കുവാനും സാധിക്കുന്നു.
പുതിയ GFS2 മൌണ്ട് പോയിന്റ്
errors= മൌണ്ട് കമാന്‍ഡ് ലൈന്‍ ഉപാധിയ്ക്കുള്ള GFS2 പിന്തുണ ഈ പരിഷ്കരണം ലഭ്യമാക്കുന്നു, ഇതു് ട്രബിള്‍ഷൂട്ടിങിനും സഹായിക്കുന്നു. The default option, errors=withdraw results in the filesystem attempting to withdraw from the cluster if an I/O error or metadata error is encountered. The alternative, errors=panic results in a panic in the same situation. (BZ#518106)
CIFS പരിഷ്കരണം
കോമണ്‍ ഇന്റര്‍നെറ്റ് ഫയല്‍ സിസ്റ്റം (CIFS) കേര്‍ണലില്‍ പരിഷ്കരിച്ചിരിക്കുന്നു. (BZ#500838)

6. ഉപകരണങ്ങള്‍

6.1. ഗ്നു പ്രൊജക്ട് ഡീബഗ്ഗര്‍ (ജിഡിബി)

ഗ്നു പ്രൊജക്ട് ഡീബഗ്ഗര്‍ (GDB എന്നറിയപ്പെടുന്നു) C, C++, മറ്റു് ശൈലിയിലുള്ള പ്രോഗ്രാമുകള്‍ നിയന്ത്രണമായ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു് ഡീബഗ് ചെയ്തു്, അവയുടെ ഡേറ്റാ പ്രിന്റ് ചെയ്യുന്നു.
Red Hat Enterprise Linux 5.5-ല്‍, GDB 7.0.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. മാറ്റങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സാങ്കേതിക കുറിപ്പിലുള്ള GDB വിഭാഗം കാണുക
മെച്ചപ്പെട്ട C++ പിന്തുണ
GDB-യിലുള്ള C++ പ്രോഗ്രാമിങിനുള്ള പിന്തുണ മെച്ചപ്പെടുത്തിയിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ:
  • എക്സ്പ്രെഷന്‍ പാഴ്സിങിനുള്ള അനവധി മെച്ചപ്പെടുത്തലുകള്‍
  • ടൈപ്പ് നാമങ്ങളുടെ മെച്ചപ്പെട്ട രീതിയിലുള്ള കൈകാര്യം ചെയ്യല്‍.
  • അധികമായ കോട്ടിനുള്ള ആവശ്യം എടുത്തു കളഞ്ഞിരിക്കുന്നു
  • എക്സെപ്ഷന്‍ ഉണ്ടാകുന്നുണ്ടെങ്കിലും "next", മറ്റ് സ്റ്റെപ്പിങ് കമാന്‍ഡുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു.
  • GDB-ല്‍ പുതിയ "catch syscall" കമാന്‍ഡുണ്ടു്. ഒരു സിസ്റ്റം കോളുണ്ടാകുമ്പോള്‍, ഇതു് ഇന്‍ഫീറിയറിനെ നിര്‍ത്തുന്നു.
അനേകം ബൈറ്റ് ക്യാറക്ടറിനുള്ള പിന്തുണ
അനേകം ബൈറ്റ് ക്യാറക്ടറിനുള്ള പിന്തുണ GDB ലഭ്യമാക്കുന്നു.
ഒറ്റയ്ക്കുള്ള ത്രെഡ് ഡീബഗ്ഗിങ്
ഓരോ ത്രെഡുകളും ഇപ്പോള്‍ ഒറ്റയ്ക്കായി ഡീബഗ്ഗ് ചെയ്യുന്നതിനുള്ള അനുവാദം ത്രെഡ് എക്സിക്യൂഷന്‍ നല്‍കുന്നു. അതിനായി "set target-async", "set non-stop" എന്നീ പുതിയ സജ്ജീകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു.

6.2. സിസ്റ്റം ടാപ്പ്

ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ (പ്രത്യേകിച്ച് കേര്‍ണല്‍) പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കള്‍ക്കു് പഠിക്കുവാനും നിരീക്ഷിക്കുവാനും അനുവദിക്കുന്ന ഒരു സംവിധാനമാണു് സിസ്റ്റം റ്റാപ്പ്. netstat, ps, top, iostat എന്നിങ്ങനെയുള്ളവയുടെ അതേ ഔട്ട്പുട്ടാണു് സിസ്റ്റം റ്റാപ്പും നല്‍കുന്നതു്.
പുതിയ കേര്‍ണല്‍ ട്രെയിസ്പോയിന്റുകള്‍
കേര്‍ണലില്‍ വളരെ പ്രധാന ഭാഗങ്ങളില്‍ ട്രെയിസ്പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. കോഡിന്റെ പ്രവര്‍ത്തനവും ഡീബഗ് ഭാഗങ്ങളും നിരീക്ഷിക്കുന്നതിനായി ഇവ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകളെ അനുവധിക്കുന്നു. Red Hat Enterprise Linux 5.5-ല്‍, അനേകം രീതിയിലുള്ള ട്രെയിസ്പോയിന്റുകള്‍ (BZ#475710) കേര്‍ണലില്‍ ചേര്‍ത്തിരിക്കുന്നു, ഇവയില്‍ പ്രധാനമായി ഉള്‍പ്പെടുന്നതു് നെറ്റ്‌വര്‍ക്കിങിനുള്ള ട്രെയിസ്പോയിന്റുകള്‍ (BZ#475457), coredump (BZ#517115) സിഗ്നല്‍ (BZ#517121) എന്നിവയാണു്.

Note

കേര്‍ണലിലുള്ള ട്രെയിസ്പോയിന്റുകളുടെ പട്ടിക ലഭിക്കുന്നതിനായി:
 stap -L 'kernel.trace("*")'|sort
അണ്‍പ്രിവിലജ്ഡ് മോഡ്
മുമ്പു്, റൂട്ടിനു് മാത്രമേ സിസ്റ്റം റ്റാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളായിരുന്നു. ഈ ലക്കത്തില്‍ സിസ്റ്റം റ്റാപ്പിനുള്ള അണ്‍പ്രിവിലഡ്ജ് മോഡ് ലഭ്യമാക്കുന്നു, അങ്ങനെ സിസ്റ്റം റ്റാപ്പ് റൂട്ട് അല്ലാത്ത ഉപയോക്താക്കള്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുന്നു. വിശദമായ വിവരങ്ങള്‍ അണ്‍പ്രിവിലഡ്ജ് man stap-client മാന്‍താളില്‍ കാണാം.

Important

അണ്‍പ്രിവിലജ്ഡ് മോഡ് Red Hat Enterprise Linux 5.5-ല്‍ ടെക്നോളജി പ്രിവ്യൂ ആയി കണക്കാക്കുന്നു. ഇതു് ആശ്രയിക്കുന്ന സ്റ്റാപ്-സര്‍വര്‍ സംവിധാനത്തില്‍ സുരക്ഷാ മെച്ചപ്പെടുത്തലുകള്‍ക്കുള്ള നടപടികള്‍ നടക്കുന്നു. വിശ്വസനീയമായ ഒരു നെറ്റ്‌വര്‍ക്കില്‍ സൂക്ഷമതയോടെ ലഭ്യമാക്കുകയും ചെയ്യണം.
C++ പ്രോബിങ്
യൂസര്‍ സ്പെയിസ് പ്രോഗ്രാമുകളുടെ ഉത്തമ പ്രോബിങിനായും C++ പ്രോഗ്രാം പ്രോബിങ് മെച്ചപ്പെടുത്തലുകള്‍ അനുവദിക്കുന്നു.

6.3. വാല്‍ഗ്രിന്‍ഡ്

മെമ്മറി ലഭ്യമാക്കുക, സൂക്ഷിക്കുക, അനുവദിക്കുക എന്നീ പ്രക്രിയകള്‍ നിരീക്ഷിക്കുന്നതിനായി Valgrind ഉപയോഗിക്കുന്നു. മെമ്മറി കൈകാര്യം ചെയ്യുന്നതിനായി ഡവലപ്പര്‍മാര്‍ valgrind പ്രയോഗം ഉപയോഗിക്കുന്നു.
അനേകം തരത്തിലുള്ള സിസ്റ്റം ആര്‍ക്കിടക്ചറുകള്‍ക്കുള്ള മെച്ചപ്പെട്ട പിന്തുണ ഉള്‍പ്പെടുത്തി Valgrind 3.5.0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിക്കുന്നു. ഇപ്രകാരം Valgrind-നുള്ള പ്രവര്‍ത്തനം, സ്കേലബിളിറ്റി, യൂസബിളിറ്റി എന്നിവയും മെച്ചപ്പെടുന്നു. Helgrind പ്രയോഗത്തിനുള്ള യൂസബിളിറ്റിയും സ്കേലബിളിറ്റിയും — ഇവ അധികമില്ലാത്ത അവസ്ഥകള്‍ക്കായി തെരഞ്ഞു് — അവ മെച്ചപ്പെടുത്തിയിരിക്കുന്നു. Memcheck പ്രയോഗത്തിനുള്ള ലീക്ക് ചെക്കിങ് വിശേഷതകളും മെച്ചപ്പെടുത്തിയിരിക്കുന്നു. കൂടാതെ, DWARF ഡീബഗ്ഗങ് വിവരത്തിനുള്ള പിന്തുണയും ലഭ്യമാക്കുന്നു.

7. ഡസ്ക്ടോപ്പ് പരിഷ്കരണങ്ങള്‍

ഓപ്പണ്‍ഓഫീസ്.ഓര്‍ഗ്
അനവധി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ടാണു് ഓപ്പണ്‍ഓഫീസ്.ഓര്‍ഗ്. പ്രധാന പണിയിട പ്രയോഗങ്ങളായ വേര്‍ഡ് പ്രൊസസ്സര്‍, സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍ മാനേജര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അനവധി ബഗുകള്‍ക്കുള്ള പരിഹാരങ്ങള്‍, മെച്ചപ്പെടുത്തലുകള്‍, Microsoft Office 2007 OOXML ഫോര്‍മാറ്റുകള്‍ക്കുള്ള പിന്തുണ എന്നിവ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഓഫീസ് പരിഷ്കരിച്ചിരിക്കുന്നു.
മെറ്റാസിറ്റി
ഗ്നോം പണിയിടത്തിനു് സ്വതവേയുള്ള വിന്‍ഡോ മാനേജറായ മെറ്റാസിറ്റി പുതുക്കിയിരിക്കുന്നു. അനവധി മെച്ചപ്പെടുത്തലുകള്‍, മെറ്റാസിറ്റി നിയന്ത്രിക്കുന്നതിനുള്ള അധികമായ GConf കീകള്‍, ബഗിനുള്ള പരിഹാരങ്ങള്‍ എന്നിവ ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

8. പുതിയ പാക്കേജുകള്‍

FreeRADIUS
നല്ല പ്രവര്‍ത്തനം, ഉചിതമായ രീതിയിലുള്ള ക്രമീകരണം , ഫ്രീ റിമോട്ട് ഓഥന്റിക്കേഷന്‍ ഡയല്‍ ഇന്‍ യൂസര്‍ സര്‍വീസ് (RADIUS) എന്നിവയുള്ള സര്‍വറാണു് FreeRADIUS. ഒരു നെറ്റ്‌വര്‍ക്കിനുള്ള സെന്‍ട്രലൈസ്ഡ് ഓഥന്റിക്കേഷന്‍, ഓഥറൈസേഷന്‍ എന്നിവ ഇതിലുള്ള ശൈലി അനുവദിക്കുന്നു.
Red Hat Enterprise Linux 5.5-ല്‍ FreeRADIUS 2.0 പുതിയ പാക്കേജായി (freeradius2)ലഭിക്കുന്നു. എന്നിരുന്നാലും FreeRADIUS 1 യഥാര്‍ത്ഥ freeradius ആയി തന്നെ Red Hat Enterprise Linux 5-ല്‍ ഇപ്പോഴും ലഭ്യമാണു്. FreeRADIUS ലക്കം 2.0-ല്‍ അനവധി പുതിയ വിശേഷതകളുണ്ടു്, അവ: പ്രോഗ്രാമിങ് ലാങ്വേജ് unlang, വിര്‍ച്ച്വല്‍ സര്‍വര്‍ പിന്തുണ., മെച്ചപ്പെട്ട RFC-യ്ക്കുള്ള അധികമായ ഡയറക്ടറികള്‍, സവിശേഷതകള്‍ക്കും നെറ്റ്‌വര്‍ക്ക് പാക്കറ്റുകള്‍ക്കുമുള്ള പൂര്‍ണ്ണ IPv6 പിന്തുണ.

Important

freeradius, freeradius2 എന്നീ പാക്കേജുകള്‍ ഒരേ ഫയലുകള്‍ പങ്കിടുന്നു, അതിനാല്‍ ഒരേ സമയത്തു് ഇവ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധ്യമല്ല.
PostgreSQL 8.4
PostgreSQL 8.4 (postgresql84) ഇപ്പോള്‍ Red Hat Enterprise Linux 5-ല്‍ പൂര്‍ണ്ണ പിന്തുണയോടെ ലഭ്യമാണു്. PostgreSQL 8.4-ലുള്ള പുതിയ വിശേഷതകള്‍: പാരലല്‍ ഡേറ്റാബെയിസ് വീണ്ടെടുക്കല്‍, ഓരോ നിരയിലുമുള്ള അനുമതികള്‍, പുതിയ നിരീക്ഷണ പ്രയോഗങ്ങള്‍.

Important

ഇപ്പോഴുള്ള PostgreSQL 8.1-ല്‍ ( postgres പാക്കേജ് ലഭ്യമാക്കുന്നു)നിന്നും നീങ്ങുന്നതിനായി ഒരു ഡേറ്റാ ഡമ്പ്, pg_dump ഉപയോഗിച്ചു് വീണ്ടെടുക്കുക എന്നിവ ആവശ്യമുണ്ടു്. ഇതു് കാരണം, postgres, postgresql84 എന്നീ പാക്കേജുകളില്‍ പാക്കേജ് ലവല്‍ പൊരുത്തക്കേടുകളുണ്ടു്. ഒരു സിസ്റ്റത്തില്‍ ഒറ്റ പതിപ്പു് മാത്രമേ ഇന്‍സ്റ്റേള്‍ ചെയ്യുവാനും പാടുള്ളൂ.
സാംബാ
സിസ്റ്റമുകള്‍ തമ്മില്‍ ഫയലുകള്‍, പ്രിന്ററുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പങ്കിടുന്നതിനുള്ള പ്രോഗ്രാം സ്യൂട്ടാണു് സാംബാ.
5.4 ലക്കത്തിനുള്ള x86_64 സപ്ലിമെന്ററിയിലാണു് Samba3x പാക്കേജ് സെറ്റ് ആദ്യമായി ലഭ്യമാക്കുവാന്‍ ആരംഭിച്ചതു്. Red Hat Enterprise Linux 5.5-ല്‍, Samba3x പരിഷ്കരിച്ചിരിക്കുന്നു,ഇപ്പോള്‍ എല്ലാ ആര്‍ക്കിടക്ചറുകളിലും ഇതിനുള്ള പിന്തുണ ലഭ്യവുമാണു്. Samba3x-യില്‍ Microsoft® Windows™ 7 ഇന്റര്‍ഓപ്പറബിളിറ്റിയ്ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്നു.

Important

ക്ലസ്റ്റേര്‍ഡ് സാംബാ പിന്തുണ ഇപ്പോഴും ഒരു ടെക്നോളജി പ്രിവ്യൂ ആണു്. x86_64 ആര്‍ക്കിടക്ചറില്‍ മാത്രമേ ഇതു് ലഭ്യമുള്ളൂ.
അപ്സ്ട്രീമിലുള്ള Samba 3.3 പതിപ്പിന്റെ അടിസ്ഥാനത്തിലാണു് Samba3x തയ്യാറാക്കിയിരിക്കുന്നതു്. ക്രമീകരണ ഫയല്‍ ഉപാധികളില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു:
പരാമീറ്റര്‍ വിവരണം സ്വതവേയുള്ള
cups കണക്ഷനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു പുതിയ 30
idmap config DOM:range നീക്കം ചെയ്തിരിക്കുന്നു  
idmap ഡൊമെയിനുകള്‍ നീക്കം ചെയ്തിരിക്കുന്നു  
init logon താമസമുള്ള ഹോസ്റ്റുകള്‍ പുതിയ ""
init logon താമസം പുതിയ 100
ldap ssl സ്വതവേയുള്ളതു് മാറ്റിയിരിക്കുന്നു start tls
ഷെയര്‍ മോഡുകള്‍ നീക്കം ചെയ്തിരിക്കുന്നവ  
winbind വീണ്ടും കണക്ട് ചെയ്യുന്നതിലുള്ള താമസം പുതിയ 30
ഒരു libsmbclient പാക്കേജ് തയ്യാറാക്കുന്നതിനു് മുമ്പായി സാംബാ സോഴ്സ് ഘടകം റീഫാക്ടര്‍ ചെയ്തിരിക്കുന്നു. എന്‍വയോണ്മെന്റിലുള്ള മറ്റു് ഘടങ്ങള്‍ക്കു് ക്ലയന്റ് ഇന്റര്‍ഫെയിസ് ലഭ്യമാക്കുന്നതിനായി samba, samba3x എന്നീ രണ്ടു് പാക്കേജുകളിലും libsmbclient ഉള്‍പ്പെടുത്തിയിരിക്കുന്നു.

Important

Samba3x-ന്റെ പിന്തുണയുള്ള പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് മുമ്പായി ഇതിനു മുമ്പുള്ള samba3x-ന്റെ ടെക്നോളജി പ്രിവ്യൂ പാക്കേജുകള്‍ നീക്കം ചെയ്യേണ്ടതാണു്.
gPXE
Red Hat Enterprise Linux 5.5 പുതിയ gPXE പാക്കേജ് അവതരിപ്പിക്കുന്നു. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രീബൂട്ട് എക്സിക്യൂഷന്‍ എന്‍വയോണ്മെന്റ് (PXE) രീതിയിലുള്ള പ്രയോഗമാണു്. ഒരു നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഉപയോഗിച്ചു് ഇന്‍സ്റ്റലേഷന്‍ ഇമേജുകള്‍ ബൂട്ട് ചെയ്യുന്നതിനായി gPXE അനുവദിക്കുന്നു.

A. റിവിഷന്‍ ഹിസ്റ്ററി

Revision History
Revision 0Tue Nov 24 2009റയന്‍ Lerch
പബ്ലിക്കന്‍ ഉപയോഗിച്ചു് പുസ്തകത്തിന്റെ പ്രാരംഭ സജ്ജമാക്കല്‍